സൂറ ‘അബസ (സൂറ 80-മുഖം ചുളിച്ചു) പ്രവാചകനായ മുഹമ്മദ് (സ്വ.അ) ഒരു അന്ധനായ മനുഷ്യനെ കണ്ടുമുട്ടുന്നതിനെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു.
ആത്മീകമായ തിരിച്ചറിവിനു വേണ്ടിയുള്ള ഒരു അവസരം ഉണ്ടായിരുന്നു എങ്കിലും, പ്രവാചകനായ മുഹമ്മദ് (സ്വ.അ) ആ അന്ധനായ മനുഷ്യനെ സൗഖ്യമാക്കിയില്ല. പ്രവാചകനായ ഈസാ അൽ മസീഹ് അ.സ മറ്റ് പ്രവാചകന്മാരെ അപേക്ഷിച്ച് നോക്കുമ്പോൾ അദ്ദേഹത്തിനു കുരുടന്മാരെ സൗഖ്യമാക്കുവാൻ കഴിഞ്ഞു എന്നത് ശ്രദ്ധിക്കുമ്പോൾ അദ്ദേഹം അതുല്യൻ ആണു എന്ന് മനസ്സിലാകുവാൻ കഴിയും. അദ്ദേഹത്തിനു മറ്റ് പ്രവാചകന്മാർക്കില്ലാതിരുന്ന ഒരു അധികാരം ഉണ്ടായിരുന്നു, അത് പ്രവാചകന്മാരായ മൂസാ, ഇബ്രാഹീം, മുഹമ്മദ് (സ്വ.അ) തുടങ്ങിയവർക്കു പോലും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിനു മാത്രമാണു സൂറാ ഗാഫീർ (സൂറ 43: 40 സുവർണ്ണാലങ്കാരം) ഇൽ നൽകിയിരിക്കുന്ന പ്രത്യേക വെല്ലുവിളി പൂർത്തീകരിക്കുവാൻ ഉള്ള അധികാരം ഉണ്ടായിരുന്നുള്ളൂ.
എന്നാല്‍ (നബിയേ,) നിനക്ക് ബധിരന്മാരെ കേള്‍പിക്കാനും, അന്ധന്മാരെയും വ്യക്തമായ ദുര്‍മാര്‍ഗത്തിലായവരെയും വഴി കാണിക്കാനും കഴിയുമോ?
സൂറ സുഖ് റുഫ് 43:40
സൂറ അൽ മഈദ(സൂറ 5- )ഈസായുടെ അൽഭുദങ്ങൾ വിവരിക്കുന്നത് ഇങ്ങിനെയാണു:
( ഈസായോട്) അല്ലാഹു പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു. ) മര്‍യമിന്റെ മകനായ ഈസാ! തൊട്ടിലില്‍ വെച്ചും, മദ്ധ്യവയസ്കനായിരിക്കെയും നീ ജനങ്ങളോട് സംസാരിക്കവെ, പരിശുദ്ധാത്മാവ് മുഖേന നിനക്ക് ഞാന്‍ പിന്‍ബലം നല്കിയ സന്ദര്‍ഭത്തിലും, ഗ്രന്ഥവും ജ്ഞാനവും തൌറാത്തും ഇന്ജീലും നിനക്ക് ഞാന്‍ പഠിപ്പിച്ചുതന്ന സന്ദര്‍ഭത്തിലും, എന്റെ അനുമതി പ്രകാരം കളിമണ്ണ് കൊണ്ട് നീ പക്ഷിയുടെ മാതൃകയില്‍ രൂപപ്പെടുത്തുകയും, എന്നിട്ട് നീ അതില്‍ ഊതുമ്പോള്‍ എന്റെ അനുമതി പ്രകാരം അത് പക്ഷിയായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭത്തിലും, എന്റെ അനുമതി പ്രകാരം ജന്മനാ കാഴ്ചയില്ലാത്തവനെയും, പാണ്ഡുരോഗിയെയും നീ സുഖപ്പെടുത്തുന്ന സന്ദര്‍ഭത്തിലും, എന്റെ അനുമതി പ്രകാരം നീ മരണപ്പെട്ടവരെ പുറത്ത് കൊണ്ട് വരുന്ന സന്ദര്‍ഭത്തിലും, നീ ഇസ്രായീല്‍ സന്തതികളുടെ അടുത്ത് വ്യക്തമായ തെളിവുകളുമായി ചെന്നിട്ട് അവരിലെ സത്യനിഷേധികള്‍ ഇത് പ്രത്യക്ഷമായ മാരണം മാത്രമാകുന്നു. എന്ന് പറഞ്ഞ അവസരത്തില്‍ നിന്നെ അപകടപ്പെടുത്തുന്നതില്‍ നിന്ന് അവരെ ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും ഞാന്‍ നിനക്കും നിന്റെ മാതാവിനും ചെയ്ത് തന്ന അനുഗ്രഹം ഓര്‍ക്കുക.
അൽ മാഈദ, സൂറ 5:110
സൂറ ആലു ഇമ്രാൻ (സൂറ 3- ഇമ്രാന്റെ കുടുംബം) അദ്ദേഹത്തിനു അൽഭുതങ്ങൾ പ്രവർത്തിക്കുവാനുള്ള അധികാരത്തെക്കുറിച്ച് കൂടുതലായി വിവരിക്കുന്നത്
49ഇസ്രായീല്‍ സന്തതികളിലേക്ക് ( അവനെ ) ദൂതനായി നിയോഗിക്കുകയും ചെയ്യും. അവന് അവരോട് പറയും: ) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. പക്ഷിയുടെ ആകൃതിയില്‍ ഒരു കളിമണ്‍ രൂപം നിങ്ങള്‍ക്കു വേണ്ടി ഞാന്‍ ഉണ്ടാക്കുകയും, എന്നിട്ട് ഞാനതില്‍ ഊതുമ്പോള്‍ അല്ലാഹുവിന്റെ അനുവാദപ്രകാരം അതൊരു പക്ഷിയായി തീരുകയും ചെയ്യും. അല്ലാഹുവിന്റെ അനുവാദപ്രകാരം ജന്മനാ കാഴ്ചയില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തുകയും, മരിച്ചവരെ ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ തിന്നുതിനെപ്പറ്റിയും, നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ സൂക്ഷിച്ചു വെക്കുന്നതിനെപ്പറ്റിയും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞറിയിച്ചു തരികയും ചെയ്യും. തീര്‍ച്ചയായും അതില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്; നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍.
എന്റെ മുമ്പിലുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളില്‍ ചിലത് നിങ്ങള്‍ക്ക് അനുവദിച്ചു തരുവാന്‍ വേണ്ടിയുമാകുന്നു ( ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത് ). നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും നിങ്ങള്‍ക്ക് ഞാന്‍ കൊണ്ടു വന്നിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
കുരുടർ കാണുന്നു, കുഷ്ട രോഗികൾ സുഖമാകുന്നു, മരിച്ചവർ ഉയിർത്തെഴുന്നേൽക്കുന്നു! അതു കൊണ്ടാണു സൂറ അൽ മാ ഇദ (5:110) വിഅവ്രിക്കുന്നത് ഈസൽ അൽ മസീഹ് അ.സ ‘വ്യക്തമായ അടയാളങ്ങൾ’ പ്രദർശിപ്പിച്ചു മാത്രമല്ല സൂറ അൽ ഇമ്രാൻ (3:49-50) പ്രഖ്യാപിക്കുന്നത് ഈ അടയാളങ്ങൾ ‘ദൈവത്തിൽ നിന്നും’ ‘താങ്കൾക്കു വേണ്ടിയുള്ളതായിരുന്നു’. ഈ ശക്തിമത്തായ അടയാളങ്ങളുടെ അർത്ഥം നിരാകരിക്കുന്നത് വിഡ്ഡിത്തം ആയിരിക്കില്ലേ?
നാം തൊട്ടു മുൻപ് കണ്ടത് ഈസാ അൽ മസീഹ് (അ.സ) വളരെ അധികാരത്തോടു കൂടെ അദ്ധ്യാപനം നടത്തി എന്നാണു, മസീഹിനു മാത്രം ഉണ്ടായിരിക്കുന്ന അധികാരം അദ്ദേഹം ഉപയോഗിച്ചു. അദ്ദേഹത്തിന്റെ ഗിരി പ്രഭാഷണ അദ്ധ്യാപനം കഴിഞ്ഞ ഉടനെ ഇഞ്ചീൽ രേഖപ്പെടുത്തുന്നത്:
വൻ മലയിൽനിന്നു ഇറങ്ങിവന്നാറെ വളരെ പുരുഷാരം അവനെ പിന്തുടർന്നു.
2 അപ്പോൾ ഒരു കുഷ്ഠരോഗി വന്നു അവനെ നമസ്കരിച്ചു കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു പറഞ്ഞു.
3 അവൻ കൈ നീട്ടി അവനെ തൊട്ടു: “എനിക്കു മനസ്സുണ്ടു; നീ ശുദ്ധമാക” എന്നു പറഞ്ഞു; ഉടനെ കുഷ്ഠം മാറി അവൻ ശുദ്ധമായി.
4 യേശു അവനോടു: “നോക്കൂ, ആരോടും പറയരുതു; അവർക്കു സാക്ഷ്യത്തിന്നായി നീ ചെന്നു നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, മോശെ കല്പിച്ച വഴിപാടു കഴിക്ക” എന്നു പറഞ്ഞു.മത്തായി 8:1-4
പ്രവാചകനായ ഈസാ (അ.സ) ഇപ്പോൾ അദ്ദേഹത്തിന്റെ അധികാരം കാണിക്കുന്നത് കുഷ്ഠരോഗിയായ ഒരു മനുഷ്യനെ സൗഖ്യമാക്കുന്നതിൽ കൂടെയാണു. അദ്ദേഹം ലളിതമായി ‘ശുദ്ധമാക’ എന്ന് കൽപ്പിച്ചു അങ്ങിനെ ആ മനുഷ്യൻ ശുദ്ധമാകുകയും സൗഖ്യമാകുകയും ചെയ്തു. അദ്ദേഹത്തിന്റെ വാക്കുകൾക്ക് സൗഖ്യമാക്കുവാനും പഠിപ്പിക്കുവാനുമുള്ള അധികാരം ഉണ്ടായിരുന്നു.
അതിനു ശേഷം ഈസാ (അ.സ)യ്ക്ക് ഒരു ‘ശത്രുവുമായി’ ഒരു ഏറ്റുമുട്ടൽ ഉണ്ടായി. റോമാക്കാർ യഹൂദാ ദേശത്തെ അടക്കി വാഴുന്നതു കൊണ്ട് വെറുക്കപ്പെട്ടവർ ആയിരുന്നു. ഇന്ന് ചില പാലസ്തീൻ കാർക്ക് യഹൂദന്മാരോട് തോന്നുന്ന വികാരം ആയിരുന്നു ഉണ്ടായിരുന്നത് അന്ന് റോമാക്കാരോട് യഹൂദന്മാർക്ക് ഉണ്ടായിരുന്നത്. അവർ (യഹൂദന്മാരാൽ) ഏറ്റവും കൂടുതൽ വെറുത്തിരുന്നത് അധികാര ദുർവിനിയോഗം ചെയ്യുന്ന റോമാ പടയാളികളെ ആയിരുന്നു. അവരിൽ ഏറ്റവും കൂടുതൽ വെറുക്കപ്പെട്ട റോമാ അധികാരികൾ ഈ പടയാളികൾക്ക് കൽപ്പന നൽകിയിരുന്ന – ‘ശതാധിപന്മാർ’ ആയിരുന്നു
ഈസാ അൽ മസീഹും (അ.സ) ഒരു ശതാധിപനും
5 അവൻ കഫർന്നഹൂമിൽ എത്തിയപ്പോൾ ഒരു ശതാധിപൻ വന്നു അവനോടു:
6 കർത്താവേ, എന്റെ ബാല്യക്കാരൻ പക്ഷവാതം പിടിച്ചു കഠിനമായി വേദനപ്പെട്ടു വീട്ടിൽ കിടക്കുന്നു എന്നു അപേക്ഷിച്ചു പറഞ്ഞു.
7 അവൻ അവനോടു: “ഞാൻ വന്നു അവനെ സൌഖ്യമാക്കും എന്നു പറഞ്ഞു.”
8 അതിന്നു ശതാധിപൻ: കർത്താവേ, നീ എന്റെ പുരെക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ല; ഒരു വാക്കുമാത്രം കല്പിച്ചാൽ എന്റെ ബാല്യക്കാരന്നു സൌഖ്യം വരും.
9 ഞാനും അധികാരത്തിൻ കീഴുള്ള മനുഷ്യൻ ആകുന്നു. എന്റെ കീഴിൽ പടയാളികൾ ഉണ്ടു; ഞാൻ ഒരുവനോടു: പോക എന്നു പറഞ്ഞാൽ പോകുന്നു; മറ്റൊരുത്തനോടു: വരിക എന്നു പറഞ്ഞാൽ വരുന്നു; എന്റെ ദാസനോടു: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു.
10 അതു കേട്ടിട്ടു യേശു അതിശയിച്ചു, പിൻചെല്ലുന്നവരോടു പറഞ്ഞതു: “യിസ്രായേലിൽകൂടെ ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
11 കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകർ വന്നു അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗ്ഗരാജ്യത്തിൽ പന്തിക്കിരിക്കും.
12 രാജ്യത്തിന്റെ പുത്രന്മാരേയോ ഏറ്റവും പുറത്തുള്ള ഇരുളിലേക്കു തള്ളിക്കളയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
13 പിന്നെ യേശു ശതാധിപനോടു: “പോക, നീ വിശ്വസിച്ചതു പോലെ നിനക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. അ നാഴികയിൽ തന്നേ അവന്റെ ബാല്യക്കാരന്നു സൌഖ്യം വന്നു.മത്തായി 8:5-13
മസീഹിന്റെ വാക്കുകൾക്ക് അത്രമാത്രം അധികാരം ഉണ്ടായിരുന്നു അതു കൊണ്ട് അദ്ദേഹം വളരെ ലളിതമായി ദൂരെ നിന്ന് ഒരു കൽപ്പന പുറപ്പെടുവിക്കുകയും അത് അതുപോലെ സംഭവിക്കുകയും ചെയ്തു. എന്നാൽ ഈസാ (അ.സ) നെ അതിശയപ്പെടുത്തിയ ഒരു വസ്തുത ഈ വിജാതീയനായ ‘ശത്രു’ വിനു മാത്രമേ അദ്ദേഹത്തിന്റെ വാക്കുകളുടെ ശക്തിയെ തിരിച്ചറിയുവാൻ കഴിഞ്ഞുള്ളൂ- അതായത് മസീഹിനു കൽപ്പിക്കുവാനും അതു പോലെ സംഭവിക്കുവാനും ഉള്ള അധികാരം ഉണ്ട് എന്നത്. വിശ്വാസം ഉണ്ടാകില്ല എന്ന് നാം പ്രതീക്ഷിക്കുന്ന വ്യക്തി (കാരണം അദ്ദേഹം ‘തെറ്റായ’ ജന വിഭാഗത്തിൽ ഉള്ളവനും ‘തെറ്റായ’ മത വിഭാഗത്തിൽ ഉൾക്കൊണ്ടിരിക്കുന്നവനും ആക കൊണ്ട്), ഈസാ അൽ മസീഹിന്റെ (അ.സ) ന്റെ വാക്കുകളിൽ നിന്നും, അവർ ഇബ്രാഹീമിനോടും മറ്റ് നീതിമാന്മാരോടും കൂടെ പറുദീസയിൽ സദ്യയിൽ പങ്കാളികൾ ആകും, എന്നാൽ ‘ശരിയായ’ മതത്തിൽ നിന്നും വന്ന ‘ശരിയായ’ ജനങ്ങൾ അതിൽ പങ്കാളികൾ ആവുകയില്ല. ഈസാ (അ.സ) നമുക്ക് തരുന്ന മുന്നറിയിപ്പ് എന്തെന്നാൽ നമ്മുടെ മതമോ അല്ലെങ്കിൽ പാരമ്പര്യമോ നമ്മെ പറുദീസയിൽ കൊണ്ടു പോവുകയില്ല എന്നാണു.
ഈസാ ഒരു പള്ളിപ്പ്രമാണിയുടെ മരണപ്പെട്ട മകളെ ഉയിർപ്പിക്കുന്നു
ഇത് ഒരിക്കലും ഈസാ അൽ മസീഹ് (അ.സ) യഹൂദന്മാരെ സുഖപ്പെടുത്തിയില്ല എന്നല്ല അർത്ഥമാക്കുന്നത്. യധാർത്ഥത്തിൽ, അദ്ദേഹത്തിന്റെ വളരെ ശക്തിമത്തായ ഒരു അൽഭുത പ്രവർത്തി എന്നത് ഒരു പള്ളി പ്രമാണിയുടെ മകളെ മരണത്തിൽ നിന്നും ഉയിർപ്പിച്ചത് ആയിരുന്നു. ഇഞ്ചീൽ അത് രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങിനെയാണു:
40 യേശു മടങ്ങിവന്നപ്പോൾ പുരുഷാരം അവനെ സന്തോഷത്തോടെ കൈക്കൊണ്ടു; അവർ എല്ലാവരും അവന്നായിട്ടു കാത്തിരിക്കയായിരുന്നു.
41 അപ്പോൾ പള്ളിപ്രമാണിയായ യായീറൊസ് എന്നുപേരുള്ളോരു മനുഷ്യൻ വന്നു യേശുവിന്റെ കാൽക്കൽ വീണു.
42 അവന്നു ഏകദേശം പന്ത്രണ്ടു വയസ്സുള്ള ഏകജാതയായോരു മകൾ ഉണ്ടായിരുന്നു; അവൾ മരിപ്പാറായതു കൊണ്ടു തന്റെ വീട്ടിൽ വരേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ പോകുമ്പോൾ പുരുഷാരം അവനെ തിക്കിക്കൊണ്ടിരുന്നു.
43 അന്നു പന്ത്രണ്ടു സംവത്സരമായി രക്തസ്രവമുള്ളവളും മുതൽ എല്ലാം വൈദ്യന്മാർക്കു കൊടുത്തിട്ടും ആരാലും സൌഖ്യം വരുത്തുവാൻ കഴിയാത്തവളുമായോരു സ്ത്രീ
44 പുറകിൽ അടുത്തു ചെന്നു അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടു ഉടനെ അവളുടെ രക്തസ്രവം നിന്നുപോയി.
45 “എന്നെ തൊട്ടതു ആർ ” എന്നു യേശു ചോദിച്ചു. എല്ലാവരും ഞാനല്ല, ഞാനല്ല എന്നു പറഞ്ഞപ്പോൾ: ഗുരോ, പുരുഷാരം നിന്നെ തിക്കിത്തിരക്കുന്നു എന്നു പത്രൊസും കൂടെയുള്ളവരും പറഞ്ഞു.
46 യേശുവോ: “ഒരാൾ എന്നെ തൊട്ടു; എങ്കൽനിന്നു ശക്തി പുറപ്പെട്ടതു ഞാൻ അറിഞ്ഞു” എന്നു പറഞ്ഞു.
47 താൻ മറഞ്ഞിരിക്കുന്നില്ല എന്നു സ്ത്രീകണ്ടു വിറെച്ചുംകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു, അവനെ തൊട്ട സംഗതിയും തൽക്ഷണം സൌഖ്യമായതും സകലജനവും കേൾക്കെ അറിയിച്ചു.
48 അവൻ അവളോടു: “മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക” എന്നു പറഞ്ഞു.
49 അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ പള്ളിപ്രമാണിയുടെ ഒരാൾ വന്നു: നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ പ്രയാസപ്പെടുത്തേണ്ടാ എന്നു പറഞ്ഞു.
50 യേശു അതുകേട്ടാറെ: “ഭയപ്പെടേണ്ടാ, വിശ്വസിക്കമാത്രം ചെയ്ക; എന്നാൽ അവൾ രക്ഷപ്പെടും” എന്നു അവനോടു ഉത്തരം പറഞ്ഞു.
51 വീട്ടിൽ എത്തിയാറെ പത്രൊസ്, യോഹന്നാൻ, യാക്കോബ് എന്നവരെയും ബാലയുടെ അപ്പനെയും അമ്മയെയും അല്ലാതെ ആരെയും അവൻ തന്നോടുകൂടെ അകത്തു വരുവാൻ സമ്മതിച്ചില്ല.
52 എല്ലാവരും അവളെച്ചൊല്ലി കരകയും മുറയിടുകയും ചെയ്യുമ്പോൾ: “കരയേണ്ടാ, അവൾ മരിച്ചില്ല, ഉറങ്ങുന്നത്രേ” എന്നു അവൻ പറഞ്ഞു.
53 അവരോ അവൾ മരിച്ചുപോയി എന്നു അറികകൊണ്ടു അവനെ പരിഹസിച്ചു.
54 എന്നാൽ അവൻ അവളുടെ കൈക്കു പിടിച്ചു; “ബാലേ, എഴുന്നേൽക്ക” എന്നു അവളോടു ഉറക്കെ പറഞ്ഞു.
55 അവളുടെ ആത്മാവു മടങ്ങിവന്നു, അവൾ ഉടനെ എഴുന്നേറ്റു; അവൾക്കു ഭക്ഷണം കൊടുപ്പാൻ അവൻ കല്പിച്ചു.
56 അവളുടെ അമ്മയപ്പന്മാർ വിസ്മയിച്ചു. “സംഭവിച്ചതു ആരോടും പറയരുതു” എന്നു അവൻ അവരോടു കല്പിച്ചു.ലൂക്കോസ് 8:40-56
ഒരിക്കൽ കൂടെ, ലളിതമായ ഒരു കൽപ്പനയുടെ വാക്കു കൊണ്ട്, യേശുക്രിസ്തു മരണപ്പെട്ട ഒരു ചെറിയ പെൺകുട്ടിയെ ജീവനിലേക്ക് കൊണ്ടു വന്നു. മതമോ അല്ലെങ്കിൽ മതം ഇല്ലാതിരിക്കുന്നതോ, യഹൂദൻ ആയിരിക്കുന്നതോ അല്ലാതിരിക്കുന്നതോ, അല്ല ഈസാ അൽ മസീഹ് (അ.സ) ജനത്തെ സൗഖ്യമാക്കുന്ന അൽഭുതങ്ങൾ ചെയ്യുന്നതിൽ നിന്നും മാറ്റി നിർത്തിയില്ല. എവിടെയെല്ലാം അദ്ദേഹം വിശ്വാസം കണ്ടെത്തിയോ, അവരുടെ ലിംഗ വ്യത്യാസം കൂടാതെ, വർഗ്ഗ മത വ്യത്യാസം കൂടാതെ അദ്ദേഹം അദ്ദേഹത്തിന്റെ സൗഖ്യമാക്കുന്ന അധികാരം ഉപയോഗിച്ചു.
ഈസാ അൽ മസീഹ് (അ.സ) പലരെയും സൗഖ്യമാക്കുന്നു, അദ്ദേഹത്തിന്റെ സുഹൃത്തുകളുൾപ്പെടെ
ഇഞ്ചീൽ പത്രോസിന്റെ ഭവനത്തിൽ ഈസാ അൽ മസീഹ് (അ.സ) പോയ കാര്യം രേഖപ്പെടുത്തിയിരിക്കുന്നു, അദ്ദേഹം പിന്നീട് 12 ശിഷ്യന്മാരിൽ (അനുയായികൾ) ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രഭാഷകനായി അദ്ദേഹം മാറി. അദ്ദേഹം അവിടെ എത്തിയപ്പോൾ അവിടെ ഒരു ആവശ്യം കാണുകയും പ്രവർത്തിക്കുകയും ചെയ്തു. അവിടെ എഴുതിയിരിക്കുന്നത്:
14 യേശു പത്രോസിന്റെ വീട്ടിൽ വന്നാറെ അവന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു.
15 അവൻ അവളുടെ കൈതൊട്ടു പനി അവളെ വിട്ടു; അവൾ എഴുന്നേറ്റു അവർക്കു ശുശ്രൂഷ ചെയ്തു.
16 വൈകുന്നേരം ആയപ്പോൾ പല ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകലദീനക്കാർക്കും സൌഖ്യം വരുത്തി.
17 അവൻ നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു എന്നു യെശയ്യാപ്രവാചകൻ പറഞ്ഞതു നിവൃത്തിയാകുവാൻ തന്നേ.മത്തായി 8:14-17
അദ്ദേഹത്തിനു ദുരാത്മാക്കളുടെ മേൽ അധികാരം ഉണ്ടായിരുന്നു അവയെ അദ്ദേഹം ലളിതമായി ‘ഒരു വാക്കു കൊണ്ട്’ സൗഖ്യമാക്കി. ഇഞ്ചീൽ അതിനു ശേഷം നമ്മെ മശിഹയുടെ വരവിൽ അൽഭുതകരമായി സൗഖ്യമാക്കുന്നത് ഒരു അടയാളം ആയിരിക്കും എന്ന് ഓർമ്മിപ്പിക്കുന്നു. യധാർത്ഥത്തിൽ പ്രവാചകനായ എശയ്യാവ് (അ.സ) മറ്റൊരു ഇടത്തിൽ മസീഹിന്റെ വരവിനെക്കുറിച്ച് എഴുതിയിരിക്കുന്ന പ്രവചിച്ചിരിക്കുന്നത് എന്തെന്നാൽ:
ളിയവരോടു സദ്വർത്തമാനം ഘോഷിപ്പാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ടു യഹോവയായ കർത്താവിന്റെ ആത്മാവു എന്റെ മേൽ ഇരിക്കുന്നു; ഹൃദയം തകർന്നവരെ മുറികെട്ടുവാനും തടവുകാർക്കു വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിപ്പാനും
2 യഹോവയുടെ പ്രസാദവർഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും
3 സീയോനിലെ ദുഃഖിതന്മാർക്കു വെണ്ണീറിന്നു പകരം അലങ്കാരമാലയും ദുഃഖത്തിന്നു പകരം ആനന്ദതൈലവും വിഷണ്ഡമനസ്സിന്നു പകരം സ്തുതി എന്ന മേലാടയും കൊടുപ്പാനും അവൻ എന്നെ അയച്ചിരിക്കുന്നു; അവൻ മഹത്വീകരിക്കപ്പെടേണ്ടതിന്നു അവർക്കു നീതിവൃക്ഷങ്ങൾ എന്നും യഹോവയുടെ നടുതല എന്നും പേരാകും.എശയ്യാവ് 61:1-3
പ്രവാചകനായ എശയ്യാവ് (ബി.സി 750) മസീഹ് ‘സുവിശേഷം’ പാവപ്പെട്ടവരെ ആശ്വസിപ്പിക്കുകയും, അവരെ സ്വതന്ത്രർ ആക്കുകയും അവരെ വിടുവിക്കുകയും ചെയ്യുന്ന ‘സുവിശേഷം’ (=‘സുവിശേഷം’= “ഇഞ്ചീൽ’) കൊണ്ടു വരും എന്ന് പ്രവചിച്ചിരുന്നു. അധ്യാപനവും, രോഗികളെ സൗഖ്യമാക്കുകയും, മാത്രമല്ല മരണത്തിൽ നിന്ന് ഉയിർത്തെഴുന്നേൽ പ്പിക്കുകയും ചെയ്യുക വഴി ആണു പ്രവാചകനായ ഈസാ (അ.സ) ഈ പ്രവചനങ്ങൾ നിവൃത്തി വരുത്തിയത്. മാത്രമല്ല അദ്ദേഹം ഇതെല്ലാം ചെയ്തത് ലളിതമായ അധികാരത്തോട് കൂടിയ വാക്കുകൾ ജനത്തോട് കൽപ്പിച്ചു, രോഗങ്ങളോട്, അശുദ്ധാത്മാക്കളോടും മാത്രമല്ല മരണത്തിനോട് തന്നെ കൊണ്ടാണു. ഇതു കൊണ്ടാണു സൂറാ അൽ ഇമ്രാൻ അദ്ദേഹം വിളിക്കുന്നത്:
മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിനക്ക് അവന്റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര് മര്‍യമിന്റെ മകന് മസീഹ് ഈസാ എന്നാകുന്നു. അവന് ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനുമായിരിക്കും.
സൂറ 3:45 അൽ- ഇമ്രാൻ)
മാത്രമല്ല ഇഞ്ചീൽ, ഈസാ മസീഹ് (അ.സ)നെക്കുറിച്ച് വിവരിക്കുന്നത് എന്തെന്നാൽ
….അവന്റെ നാമം ദൈവ വചനം എന്നാണു.
വെളിപ്പാട് 19:13
പ്രവാചകനായ ഈസാ (അ.സ), മസീഹ് ആയിരിക്കുന്നതു കൊണ്ട്, അതു പോലെയുള്ള വാക്കുകളിൽ ഉണ്ടായിരുന്ന അധികാരം ഉണ്ടായിരുന്നു അതു കൊണ്ട് അദ്ദേഹത്തെ ‘ദൈവത്തിൽ നിന്നും വന്ന വചനം’ എന്നും ‘ദൈവത്തിന്റെ വചനം’ എന്നും വിളിക്കപ്പെട്ടിരുന്നു. അതു കൊണ്ട് ഇങ്ങനെയാണു വിശുദ്ധ തിരുവെഴുത്തുകളിൽ അദ്ദേഹത്തെ വിളിച്ചിരിക്കുന്നത്, നാം അതിനെ ബഹുമാനിക്കുന്നതിൽ ബുദ്ധിയുള്ളവരും അദ്ദേഹത്തിന്റെ അധ്യാപനത്തെ അനുസരിക്കുന്നവരും ആയിത്തീരുകയും ചെയ്യേണം. അടുത്തതായി നാം എങ്ങിനെയാണു പ്രകൃതി അദ്ദേഹത്തിന്റെ ശിഷ്യന്മാർ അനുസരിച്ചു എന്ന് പരി്ശോധിക്കുവാൻ പോകുന്നു.